Sunday, January 21, 2007

ശലഭം

അന്ന്
നിശ്വാസങ്ങളില്‍
പരസ്പരം വിയര്‍ത്തപ്പോള്‍

രാവിന്റെ പുതപ്പും കഴിഞ്ഞ്
ആത്മാവിനും മീതേയ്ക്കു നീളുന്ന
അതിരുകളറിയാത്ത ചിറകുകള്‍
നിന്നിലൂടെ
പറന്നുയരുമ്പോള്‍

രതിയുടെ പൂങ്കാവനങ്ങളില്‍
പല പൂക്കളെ മണത്ത്
പരാഗം പകര്‍ന്ന്
തേന്‍ നുകര്‍ന്നു

ഇന്ന്
നീയില്ലാത്ത തണുപ്പില്‍
കൂട്ടിനെത്തുന്ന
അനേകം ചുവന്ന ദലങ്ങളിലൂടെ
ഞാനറിയുന്നത്
നിന്റെ ചൂടും ചൂരും
നിന്റെ ആത്മാവിലൂടെ
ദൈവത്തെയും.

(കേരള കവിത 2005 ല്‍ പ്രസിദ്ധീകരിച്ചത്)

8 comments:

shebi.... said...

പുതിയ കവിത “ശലഭം”

അന്ന്
നിശ്വാസങ്ങളില്‍
പരസ്പരം വിയര്‍ത്തപ്പോള്‍

രാവിന്റെ പുതപ്പും കഴിഞ്ഞ്.............

വിഷ്ണു പ്രസാദ് said...

രതി ഈശ്വരിനിലേക്കുള്ള വഴി തന്നെയാണ്.പ്രണയത്തേക്കാളും രതിയേക്കാളും വലിയ ആത്മീയസ്രോതസ്സ് ഞാന്‍ കണ്ടെത്തിയിട്ടില്ല.

നല്ല കവിത.

Unknown said...

നല്ലകവിത.
:)

നിലപാട് said...

“പ്രണയവും രതിയും ഏറ്റവും പവിത്രമായ ആത്മീയാനുഭൂതിയായി പരിണമിക്കുന്നതിന്റെ സാധ്യതകള്‍“ നല്ല നിരീക്ഷണം

സുനീത.ടി.വി. said...

സുനില്‍ജീ
കവിത കേമമായിട്ടുന്ട്.
സൈബര്‍ ലോകത്തു സ്ഥലത്തിനു വില കുതിച്ചുകയറുകയാണല്ലൊ.
എന്നെപ്പോലെയുള്ള പാവങ്ങള്‍ എന്തു ചെയ്യും!

വിനയന്‍ said...

"രതിയുടെ പൂങ്കാവനങ്ങളില്‍
പല പൂക്കളെ മണത്ത്
പരാഗം പകര്‍ന്ന്
തേന്‍ നുകര്‍ന്നു"
പൂക്കളില്‍ നിന്നും പൂക്കളിലേക്കുള്ള പ്രയാണത്തില്‍ ,ഒരു പൂവും ഒരു പരിഭവവും പറഞ്ഞില്ലേ? സിരകളിലലിഞ്ഞ മത്ത്കൊണ്ടോ അതോ സീല്‍കാരങ്ങളിലൊ എല്ലാം അലിഞ്ഞു പോയൊ.

എല്ലാ അതിരുകള്‍ക്കുമപ്പുറം ചിന്തകള്‍ മഥിച്ചു നടക്കട്ടെ.

ആശംസകള്‍

Unknown said...

http://www.gather.com/viewArticle.action?articleId=281474976827108

സജിത കുഞ്ഞപ്പന്‍ said...

കൊള്ളാം നന്നായിട്ടുണ്ട്