Sunday, September 2, 2007

അതുകൊണ്ടാവും?

ഉണര്‍ന്നപ്പോള്‍
മുറിയിലൊകെ
പൂത്തു നില്‍ക്കുന്ന
വല്ലാത്ത സുഗന്ധം

കിടക്കുന്നതിനു മുമ്പ്‌
അന്നും ഊതിവിട്ടിരുന്നത്‌
അസ്വാസ്ഥ്യത്തിന്റെ
പുകച്ചുരുളകളായിരുന്നല്ലോ
പിന്നെങ്ങനെ?

ഉറങ്ങുന്നതിനു മുമ്പ്‌
ചോരപുരണ്ട അക്ഷരങ്ങളായ്‌
ഹൃദയത്തിലേക്ക്‌ കുത്തിക്കയറിയത്‌
ഉറുമ്പെരിക്കുന്ന കഫക്കട്ടകളായിരുന്നില്ലേ*
പിന്നെന്തുകൊണ്ട്‌?

അപരിചിതമായ
കൊടുംകാടുകളിലൂടെ
ഏതോ കുസൃതിക്കൊമ്പനോടിച്ചപ്പോള്‍
അകപ്പെട്ടുപോയത്‌
ഭൂതകാലങ്ങളുടെ കൊടും ചതുപ്പുകളിലും
പിന്നെന്തായിരിക്കും?

കുഞ്ഞു നക്ഷത്രങ്ങള്‍
ഭൂമിയില്‍
ഞങ്ങളൊഴികെ
മറ്റാരും ഉണര്‍ന്നിരിക്കരുതേ
എന്നാവും
പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക

പെയ്യാതെ വീര്‍പ്പു മുട്ടിയ
മുഴുവന്‍ മേഘങ്ങളോടുമൊപ്പമാണ്‌
ആ രാത്രി തോര്‍ന്നത്‌

മരുഭൂമിയുടെ മിടിപ്പുകളായിരുന്നു
നെഞ്ചിലമര്‍ന്നു
പരസ്പരം തണുത്തത്‌

കാത്തു കിടന്ന്
മണ്ണ് മൂടിപ്പോയവ ഓരോന്നായ്‌
ആ ആര്‍ദ്രതയില്‍ പൂവിട്ടു
അപ്പോഴായിരുന്നല്ലോ
ഞാനുണര്‍ന്നുപോയത്‌
അതുകൊണ്ടാവും
ഈ കൊതിപ്പിക്കുന്ന മണം
ഏകാന്തതയില്‍ ഒരിക്കലൂം
എന്നെ വിട്ടുപോകാതെ
അങ്ങിനെ.......

*ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ‘മഞ്ഞുകാലം‘

9 comments:

shebi.... said...

ഉണര്‍ന്നപ്പോള്‍
മുറിയിലൊട്ടുക്കും
ആകെ പൂത്തു നില്‍ക്കുന്ന
വല്ലാത്ത സുഗന്ധം

aneezone said...

വളരെ നല്ല വരികള്‍... അഭിനന്ദനങ്ങള്‍ സുനില്‍...

anees kodiyathur
www.kodiyathur.com

സുല്‍ |Sul said...

നല്ല വരികള്‍

Sanal Kumar Sasidharan said...

നന്നായി :)
മുറിയിലൊട്ടുക്കും
ആകെ പൂത്തു നില്‍ക്കുന്ന
എന്നു വേണമായിരുന്നോ?

rahman said...

കിടക്കുന്നതിനു മുമ്പ്‌
അന്നും ഊതിവിട്ടിരുന്നത്‌
അസ്വാസ്ഥ്യത്തിന്റെ
പുകച്ചുരുളകളായിരുന്നല്ലോ
പിന്നെങ്ങനെ?


സ്വാസ്ഥ്യം സ്വപ്നം കണ്ടുറങ്ങിയതുകൊണ്ടു കൂടിയാവും.

Sona said...
This comment has been removed by the author.
Sona said...

അപരിചിതമായ
കൊടുംകാടുകളിലൂടെ
ഏതോ കുസൃതിക്കൊമ്പനോടിച്ചപ്പോള്‍
അകപ്പെട്ടുപോയത്‌
ഭൂതകാലങ്ങളുടെ കൊടും ചതുപ്പുകളിലും

ee varikal orupaadishtayi..

d said...

നന്നായി..

qw_er_ty

Unknown said...

"കുഞ്ഞു നക്ഷത്രങ്ങള്‍
ഭൂമിയില്‍
ഞങ്ങളൊഴികെ
മറ്റാരും ഉണര്‍ന്നിരിക്കരുതേ
എന്നാവും
പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക"

nishkalankamaaya prarthanakal kelkkathirikunathenghane?

kavitha eyuth nirthiyo?