താഴ്വാരം
ഈ മനോഹാരമായ താഴ്വാരം
എന്നെ കരയിപ്പിക്കുന്നു
ഇളം കാറ്റ് കണ്ണീര് തുടയ്ക്കുന്നു
പെയ്തു വീഴുന്ന മഞ്ഞുതുള്ളികള്‍
കരളിനെ കുളിരണിയിക്കുന്നു
എന്റെ കാവ്യ സഞ്ചയങ്ങളില്
ഒരു പൂക്കാലമുണരുന്നു
ഇരുളിലാണ്ടുപൊയ ബാല്യത്തിന്റെ
ഊടുവഴികളില്‍ പകച്ചു നിന്ന എന്നെ
ഇവിടേക്ക് കൊണ്ടുവന്നത്
നീയാണ്
അന്നാദ്യമായ് ഞാന്‍ നിലാവ് കണ്ടു
നിലാവിന്റെ തെളിമയില്‍
തിളങ്ങുന്ന നിന്റെ മിഴികള്‍ കണ്ടു
അതിന്റെ ആഴങ്ങളിലെവിടെയോ
സ്വപ്നങ്ങളില്‍ നിന്നടര്‍ന്നുപോയ
രത്നങ്ങള്‍ കണ്ടു.
കൌമാരത്തിന്റെ ശബളിമയില്‍
നമ്മുടെ നേരമ്പോക്കുകളിലെപ്പൊഴൊ
പൊഴിഞ്ഞു വീണ
കതിര്‍മണികളില്‍ രാവ് ചുംബിച്ചു
യൌവ്വനത്തിന്റെ
അതിപ്രലോഭിത സന്ധ്യകളില്‍
ചുവന്ന നിന് കവിള്‍ത്തടങ്ങള്‍
അറിയാതെ മൊട്ടിട്ട വിയര്‍പ്പു തുള്ളികള്‍
അതിലെന്‍ നിശ്വാസങ്ങള്‍ പ്രതിബിംബിച്ചു
അനുഭൂതികളുടെ ദീപ്തസൌന്ദര്യം
ഒളീഞ്ഞും തെളിഞ്ഞുമൊരുപാട് കാലം
കാലത്തിന്റെ മഹാപ്രവാഹത്തിലെപ്പൊഴോ
രണ്ടായ് പിളര്‍ന്നപ്പോള്‍
ഞാനിപ്പുറവും നീയപ്പുറവും
5 comments:
കവിത നന്നായി.
പരസ്പരം അറിഞ്ഞ് സഞ്ചരിച്ച് വേര്പിരിയുമ്പോള് വിരഹം ഹൃദയത്തെ കീറിമുറിക്കും.
പ്രണയമെന്ന മധുവാണെങ്കിലും
പുതിയ വാക്കുകള്‍ നിറച്ച,
മധുകുംഭമാണീ കവിത.
നല്ല കവിത സുനില്‍. സുന്ദരന്‍ വാക്കുകള്‍.
-സുല്‍
സുനില്‍..മനോഹരമായ വരികള്‍..വിരഹദുഖത്തിന്റെ ചുടുനിശ്വാസങ്ങള്‍ ഫീല്‍ ചെയ്തു ഒരോ വരികളിലും.പുതിയ കവിതകള്‍ക്കായി കാത്തിരിക്കുന്നു..
കവിതയുടെ ഈ താഴ്വാരത്തിലേക്ക് എത്തിനോക്കിയ എല്ലാവര്ക്കും നന്ദി
Post a Comment