കഴുകന്
നിലാവുള്ള രാത്രിയില്‍ മഞ്ഞുപോലെ
ദൂരെ നിന്നൊരേകാന്ത സംഗീതമായ്
ക്ലാവ് പറ്റിയ ചില ഓര്‍മ്മകളുമായ്
വീണ്ടുമവളെന്നെത്തേടിയെത്തി
മങ്ങിയ ഒരോര്‍മ്മ പതിയെ
ഒരു പടുവൃക്ഷമായി പന്തലിക്കുകയായിരുന്നു
മരവിപ്പിന്റെ നിസ്സംഗതയില്‍ നിന്നും
ജീവന്റെ കുതിപ്പിലേക്ക് മിടിക്കാന്‍ വെമ്പുന്ന
ഹൃദയത്തിലേക്ക് ബൈപാസ് ധമനിയായ്
ചുവന്ന വേരുകള്‍.
പകലിന്റെ വ്യഗ്രതയില്‍ നിന്ന്
രാത്രിയുടെ നീല വിസ്മയങ്ങളിലേക്ക്
സ്വപ്നങ്ങള്‍ നീളാന്‍ തുടങ്ങുമ്പോള്‍
ആത്മാവിന്റെ തൃഷ്ണകളെ
അവളിലേക്ക് മേയാന്‍ വിടാന്‍
എനിക്കിഷ്ടമാണ്
മസ്തിഷ്കത്തിന്റെ മുറിവുകളിലേക്ക്
തീനാമ്പുകള്‍ കരിഞ്ഞിറങ്ങുമ്പോള്
നൃത്തശാലയിലെ അരണ്ട വെളിച്ചത്തില്‍
യൌവ്വനാംഗങ്ങളുടെ രൌദ്രതാളം
മധു ചഷകത്തിലേക്ക് ആഴ്ന്നു മുങ്ങുമ്പോള്‍
അവളുടെ വസ്ത്രങ്ങള്‍ ഓരോന്നായ്
ആരുമറിയാതെ എന്റെ മുന്നിലഴിഞ്ഞു വീഴും
അപ്പോഴെല്ലാം എന്നിലൊരു കഴുകനുണരും
മഞ്ഞുമൂടിയ മലനിരകള്‍ പിളര്‍ന്ന്
അവന്റെ ചിറകുകള് അങ്ങാകാശത്തോളം
കൂര്‍ത്ത നഖങ്ങളില്‍ രക്തക്കൊതി
പിന്നീട് ഒരൊറ്റ രാത്രികൊണ്ട്
അവളുടെ ഹൃദയം തിന്നു തീര്‍ക്കുന്നു
ഒരൊറ്റ വിരലിനാല്‍ കാടുകള്‍ പിഴുതു മാറ്റുന്നു
നിഗൂഡമായ ആത്മദാഹങ്ങളുടെ കാണാകയങ്ങളില്‍
അവളോടൊപ്പം മുങ്ങിത്താഴുമ്പോള്‍
ഭാവനയില്‍ വീര്‍പ്പു മുട്ടുന്ന ഒരുപാട്
അശാന്തിയുടെ കവിതകള്‍
കരളിന്റെ കീറിപ്പറിഞ്ഞ കടലാസു യന്ത്രത്തില്‍
ഏതോ കാട്ടാള നീതിശാസ്ത്രത്തിന് ദിശാസൂചികള്‍
5 comments:
മസ്തിഷ്കത്തിന്റെ മുറിവുകളിലേക്ക്
തീനാമ്പുകള്‍ കരിഞ്ഞിറങ്ങുമ്പോള്
നൃത്തശാലയിലെ അരണ്ട വെളിച്ചത്തില്‍
യൌവ്വനാംഗങ്ങളുടെ രൌദ്രതാളം
മധു ചഷകത്തിലേക്ക് ആഴ്ന്നു മുങ്ങുമ്പോള്‍
അവളുടെ വസ്ത്രങ്ങള്‍ ഓരോന്നായ്
ആരുമറിയാതെ എന്റെ മുന്നിലഴിഞ്ഞു വീഴും
അപ്പോഴെല്ലാം എന്നിലൊരു കഴുകനുണരും
മഞ്ഞുമൂടിയ മലനിരകള്‍ പിളര്‍ന്ന്
അവന്റെ ചിറകുകള് അങ്ങാകാശത്തോളം
കൂര്‍ത്ത നഖങ്ങളില്‍ രക്തക്കൊതി....
പുതിയ കവിത .... കഴുകന്
യൌവനത്തിന്റെ ചിലനേരങ്ങളില്‍
ചിന്തകളിങ്ങനെയൊക്കെയാണ് കടന്ന്
വരാറെങ്കിലും, ഇത്ര കാവ്യനീതിയോടെ
പകര്‍ത്തെഴുതാന്‍ ഞാന്‍ അശക്തനാണെന്ന്
ബോധ്യം നല്കുന്ന കവിത.
എന്റെയുള്ളിലുള്ള കഴുകനുമായീ കഴുകനും
താദാത്മ്യം പ്രാപിക്കുന്നു.
പാവം അവള് ഇതറിയുന്നുവോ?
കൂര്‍ത്ത നഖങ്ങളിന് രക്തക്കൊതി..
--ഗുണ്ടൂസ്
qw_er_ty
all the best sunil... keep writing.
anees kodiyathur
www.kodiyathur.com
Madhu chashakathilekku aazhnnu mungumbol...
are vaa .... vaaa
Post a Comment