Saturday, February 10, 2007

ആത്മീയതയെക്കുറിച്ച്‌ മൂന്ന് കവിതകള്‍

സത്യം

ആരാധനയുടെ തടവറയില്‍ നിന്നും
മോചിപ്പിച്ചപ്പോള്‍
അവളയാളുടെ സ്വപ്നങ്ങളിലേക്കിറങ്ങി വന്നു
സ്നേഹപൂര്‍വ്വം സംവദിച്ചപ്പോള്‍
സത്യത്തിന്റെ സൗന്ദര്യം
മിഴിവുറ്റൊരു കാഴ്ചപ്പാടിലേക്ക്‌
അയാളെ നയിച്ചു

സൗന്ദര്യം

കാഴ്ചയറ്റ സങ്കല്‍പങ്ങളില്‍ നിന്നും
മുക്തി നേടിയപ്പോള്‍
അയാള്‍ക്കു മുമ്പില്‍
ഉടയാടകളഴിഞ്ഞു വീണു
അവളുടെ നഗ്നസൗന്ദര്യം
അയാളുടെ ഹൃദയത്തെ
തെളിച്ചമുള്ളതാക്കി

മോക്ഷം

അഭയത്തിന്റെ തുരുത്തുകളോരോന്നായ്‌
താഴ്‌ന്നുപോയപ്പോള്‍
അവളാകാശത്തു നിന്നും
ഒരു നോട്ടമെറിഞ്ഞു
ദീപ്തമാം സ്നേഹധാരയില്‍
അയാള്‍ മോക്ഷത്തിന്റെ
ആഴങ്ങളിലേക്കാണ്ടു

12 comments:

shebi.... said...

ആത്മീയതയെക്കുറിച്ച്‌ മൂന്ന് കവിതകള്‍

സത്യം

സൗന്ദര്യം

മോക്ഷം

കുറുമാന്‍ said...

മൂന്നു കവിതകളും നന്നായിരിക്കുന്നു സുനില്‍

വിചാരം said...

സൗന്ദര്യം

കാഴ്ചയറ്റ സങ്കല്‍പങ്ങളില്‍ നിന്നും
മുക്തി നേടിയപ്പോള്‍
അയാള്‍ക്കു മുമ്പില്‍
ഉടയാടകളഴിഞ്ഞു വീണു
അവളുടെ നഗ്നസൗന്ദര്യം
അയാളുടെ ഹൃദയത്തെ
തെളിച്ചമുള്ളതാക്കി
രതി ആത്മീയതയില്‍ നിന്നകലെയല്ലേ ?

Sona said...

എന്തായാലും അയാള്‍ക്ക് മോക്ഷം കിട്ടിയല്ലൊ...അതു മതി..

നല്ല വരികള്‍..

വേണു venu said...

സുനില്‍ മോക്ഷത്തിന്‍റെ വ്യാഖ്യാനം കൊള്ളാമല്ലോ.

വിനയന്‍ said...

സുനില്‍
“ ആരാധനയുടെ തടവറയില്‍ നിന്നും
മോചിപ്പിച്ചപ്പോള്‍
അവളയാളുടെ സ്വപ്നങ്ങളിലേക്കിറങ്ങി വന്നു. “
സുനി നന്നായിരിക്കുന്നു..

വരികളും മനസ്സും തമ്മിലടുക്കുന്നില്ല.പറയാനുള്ളത് പിന്നേക്ക് മാറ്റിവെക്കുന്നു.

വിശാഖ് ശങ്കര്‍ said...

ആത്മാവിനെ ശരീരത്തില്‍നിന്നും തീണ്ടാപ്പാട് അകലെ നിര്‍ത്തുന്ന സദാചാരം തിരുത്തപ്പെടേണ്ട്താന്ണ്.ജിബ്രാനെയും,രജനീഷിനെയും പോലെയുള്ളവര്‍ വെട്ടിയ ഈ പാതയില്‍ മോശമല്ലാത്ത മൂന്നു കാണിക്കകള്‍ സുനിലിന്റെ വകയായും..നന്നായി സുനില്‍.ഞാന്‍ ആദ്യമാണ് ഈ വഴി.ഇനി സ്ഥിരമായി എത്തും

ചില നേരത്ത്.. said...

സത്യത്തെ പറ്റിയുള്ള കവിത കുറേ ഗഹനമായിരിക്കുന്നു. സൌന്ദര്യത്തിന്റെ സൌന്ദര്യം അതി സുന്ദരവുമായിരിക്കുന്നു.
ഗഹനത സുനിലില്‍ പതിവില്ലാത്തതാണ്. പലവുരി വായിക്കേണ്ടി വന്നു.

Unknown said...

വിചാരം,
രതി ആത്മീയതയില്‍ നിന്ന് അകലെയാണെന്നോ? ഞാന്‍ വിശ്വസിക്കുന്നില്ല.

സുനിലേട്ടാ,
കവിത നന്നായിട്ടുണ്ട്. ഇഷ്ടമായി പ്രത്യേകിച്ചും സത്യം.

വല്യമ്മായി said...

മൂന്നും ഇഷ്ടമായി,അകലെ നിന്നുള്ള ആരാധനയേക്കാള്‍ അറിഞ്ഞുള്ള സ്നേഹമാണ് വേണ്ടത് ആത്മീയതയിലും ഏത് ബന്ധത്തിലും

jineshgmenon said...

സൗന്ദര്യം

കാഴ്ചയറ്റ സങ്കല്‍പങ്ങളില്‍ നിന്നും
മുക്തി നേടിയപ്പോള്‍
അയാള്‍ക്കു മുമ്പില്‍
ഉടയാടകളഴിഞ്ഞു വീണു
അവളുടെ നഗ്നസൗന്ദര്യം
അയാളുടെ ഹൃദയത്തെ
തെളിച്ചമുള്ളതാക്കി

കവിത മനോഹരം

സ്നേഹം

ജീനേഷ്മേനോന്‍

അത്തിക്കുര്‍ശി said...

സുനില്‍,

സ്വപ്നങ്ങളിലേക്ക്‌ ഇറങ്ങിവരുന്ന, കാഴ്ചപ്പാറ്റുകള്‍ക്ക്‌ മിഴിവേകാന്‍ നല്‍കുന്ന, ഹൃദയത്തെ തെളിച്ച മുള്ളതാക്കാന്‍ പോന്ന, അഭയത്തിന്റെ അവസാന തുരുത്തും നഷ്ടമാവുമ്പോള്‍ മോക്ഷത്തിന്റെ ആഴങ്ങളിലേക്കെടുക്കുന്ന ആത്മീയത! അതായിരിക്കണം.

ദാര്‍ശനിക തലത്തിലാണ്‌ എനിക്കീവരികളെ കാനാനാവുന്നത്‌! മനോഹരം.