Tuesday, September 25, 2007

എന്റെ ആത്മാവ്‌ നിന്റെ ശരീരത്തോട്‌

സ്വപ്നത്തില്‍പോലും
തിരിച്ചെടുക്കാന്‍ പറ്റാത്ത വിധം
നിന്നിലേക്ക്‌
ഞാന്‍ സമാധിയാവും

നാളെ നീ
കണ്ണാടിനോക്കുമ്പോള്‍
ചാരുതയാര്‍ന്ന
നിന്നുടല്‍
ഇരമ്പുമൊരു കടല്‍ മാത്രം

അശാന്തമായ
കടലിനെ നീ ഭയക്കും
മണമില്ലാത്ത
ഒറ്റപ്പെട്ട പൂവിലേക്ക്‌
നിന്റെ ചിത്രശലഭങ്ങള്‍ക്ക്‌
ആരും വഴികാണിക്കനുമിടയില്ല

അനശ്വരമെന്ന്
സ്വയം കബളിപ്പിക്കപ്പെട്ടത്‌
നഷ്ടപ്പെട്ടപ്പോള്‍
വാക്കുകളുടെ കൊടുംകാട്ടില്‍
നഷ്ടപ്പെട്ടുപോയ
ഒരു കവിതയെപ്പോലെ
സുന്ദരാവയവങ്ങളെല്ലാം
നിനക്കപരിചിതമാവും.

ഇനിയും
പുറംതൂവലുകളില്‍ മാത്രം
നിന്നെ കണ്ടെടുക്കാന്‍
ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍
പിന്നെ എങ്ങിനെ
നിന്നിലെ എന്നെ നീ
തിരിച്ചറിയും

15 comments:

shebi.... said...

അനശ്വരമെന്ന്
സ്വയം കബളിപ്പിക്കപ്പെട്ടത്‌
നഷ്ടപ്പെട്ടപ്പോള്‍
വാക്കുകളുടെ കൊടുംകാട്ടില്‍
നഷ്ടപ്പെട്ടുപോയ
ഒരു കവിതയെപ്പോലെ
സുന്ദരാവയവങ്ങളെല്ലാം
നിനക്കപരിചിതമാവും.

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ചേര്‍ത്തെഴുതി പിന്നീട് നടുക്ക് കുരിശ് വരച്ച് പിരിച്ചെഴുതുന്നതിലും നല്ലതിതാണ്‌.
അതുമതി.

umbachy said...

എനിക്ക് ആത്മാവ്
നിനക്ക് ശരീരം
കവിതയില്‍ എവിടെയൊക്കെയോ
മുഴങ്ങുന്ന
ഇക്കാര്യത്തില്‍ ഞാന്‍ വിയോജിച്ചോട്ടെ..

Anonymous said...

ആദ്യമായാണ് ഈ ബ്ലോഗ് കാണുന്നെ
“ സ്വപ്നത്തില്‍പോലും
തിരിച്ചെടുക്കാന്‍ പറ്റാത്ത വിധം
നിന്നിലേക്ക്‌
ഞാന്‍ സമാധിയാവും “
ആദ്യ വരി തന്നെ പിടിച്ചിരുത്തി

വരാന്‍ വയ്കിയതില്‍ സങ്കടം തോന്നി

Kuzhur Wilson said...

ആത്മാവിനോളം വളര്‍ന്ന ഒരു സ്വപ്നം അഥവാ കവിത

അനിലൻ said...

മസ്കറ്റ് നിന്റെ കവിത അഴിച്ചു കളഞ്ഞുവോ സുനില്‍?

Ans said...

തിരിച്ചെടുക്കാന്‍ പറ്റാത്ത വിധം
നിന്നിലേക്ക്‌
ഞാന്‍ സമാധിയാവും

goood one...

...Adutha ghazal sandhyayku vendi kaaathirikkunnu...

നജൂസ്‌ said...

സുനില്‍ സലാം,

ഞാന്‍ സത്യത്തില്‍ രണ്ടു ദിവസ്സം മുന്‍പാണ്‌ അനിലന്റെ ഒരു Link ലൂടെ ചുവന്ന അക്ഷരങ്ങളില്‍ എത്തിപെടുന്നത്‌. കവിതകളെല്ലാം വായിച്ചിരുന്നു. അതുവഴി ഹരിതകത്തിലേക്കും പോയി. ശലഭവും, ഗര്‍ത്തവും സുനിലിലെ കവിയെ ആഴത്തിലുറപ്പിക്കുന്ന്‌. Blog ല്‍ ഒരു വലിയ വിടവു കാണുന്നു. ബ്ലോഗെഴുത്ത്‌ നിര്‍ത്തിയൊ????

എ. എം. ഷിനാസ് said...

ബ്ലോഗും കവിതകളും കൊള്ളം. ഭാവുകങ്ങള്‍!

ഏറുമാടം മാസിക said...

sughaano.vishaagh shankar paranjittunt.pakshe bandappedaan idhu vare pattiyilla.enganeyo ivide ethippettu.njaan ivide unt.no:s.92236986.kavithakal vallaathe nompara ppeduthunnu.kaananam

Abdul Salam said...

sunil kavitha vayichu,
enne engane thirichariyum>

മനോഹര്‍ മാണിക്കത്ത് said...

നല്ല വരികള്‍
നഷ്ടപ്പെട്ടുപോയ
ഒരു കവിതയെപ്പോലെ
സുന്ദരാവയവങ്ങളെല്ലാം
നിനക്കപരിചിതമാവും.

Unknown said...

athmavum shareeravum ore jeevante bhagamakumpol enthnaan enteyum ninteyumenn verthiriv

naakila said...

ഇനിയും
പുറംതൂവലുകളില്‍ മാത്രം
നിന്നെ കണ്ടെടുക്കാന്‍
ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍
പിന്നെ എങ്ങിനെ
നിന്നിലെ എന്നെ നീ
തിരിച്ചറിയും

നന്നായി

DARK SUN said...

Great